ഓപ്പറേഷൻ തൂഫാൻ: 55 പേരെ അറസ്റ്റ് ചെയ്തു: എം.ഡി.എം.എ.-യും മറ്റുമയക്കുമരുന്നുകളും പിടിച്ചെടുത്തു.

Operation Toofan

ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ  പരിശോധനയിൽ 55 പേർ അറസ്റ്റിലായി. 50 കേസുകൾ രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത കേസുകളിൽ മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് 10 കേസുകളും കൊമേഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് ഒരു കേസും സ്മാൾ ക്വാണ്ടിറ്റി കൈവശം വെച്ചതിന് 12 കേസുകളും 27 NDPS Act  പ്രകാരം 27 കേസുകളും കൂടാതെ  കോപ്റ്റ(COTPA) പ്രകാരം 27 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.  ഇവരിൽ നിന്ന് 84.011 ഗ്രാം എം.ഡി.എം.എയും 3.667 കി.ഗ്രാം കഞ്ചാവും 161 ഗ്രാം ഹെറോയിനും 251 കഞ്ചാവ് ചെടികളും പിടിച്ചെടുത്തു.ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി ഇതുവരെ 5260 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ആകെ 5634 അറസ്റ്റുകൾ നടന്നു.

ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 147 ബോധവൽക്കരണ ക്ലാസുകളും നാല് കൗൺസിലിങ്ങുകളും നടത്തി.  ഇതുവരെ നടത്തിയ ആകെ ബോധവൽക്കരണ ക്ലാസ്സുകളുടെ എണ്ണം 5881 ഉം കൗൺസിലിങ്ങുകളുടെ എണ്ണം 275 ഉം ആണ്. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 5040 ബോധവത്ക്കരണ പരിപാടികളും നടത്തി.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

Tags