ഓപ്പറേഷൻ തൂഫാൻ; 10 കോടി ലഹരി വസ്തുക്കൾ പിടികൂടി, 2778 പേർ അറസ്റ്റിലായെന്ന് ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തല

Operation Toofan; 10 crore narcotics seized, 2778 people arrested, says Home Minister Ramesh Chennithala

തിരുവനന്തുപുരം: ഓപ്പറേഷൻ തൂഫാനിലൂടെ 10 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കൾ പിടികൂടിയെന്ന് ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച് 15 ദിവസം പൂർത്തിയാകുമ്പോൾ 2575 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2778 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ തൂഫാൻ വിപുലപ്പെടുത്തുമെന്നും രമേശ് ചെന്നിത്തല വ‍്യക്തമാക്കി. കേന്ദ്ര ഏജൻസികളിൽ‌ നിന്നും ഓപ്പറേഷൻ തൂഫാന് വലിയ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും തൂഫാൻ സ്ട്രൈക്ക്സ്, തൂഫാൻ വാരിയേഴ്സ്, തൂഫാൻ കെയർ എന്നിങ്ങനെ മൂന്ന് ഘട്ടമായിട്ടായിരിക്കും ഓപ്പറേഷൻ മുന്നോട്ട് കൊണ്ടു പോകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags