ഓപ്പറേഷൻ തൂഫാൻ : സംസ്ഥാന വ്യാപക റെയ്ഡിൽ 278 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

mdma,kannur

ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ  സ്പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കി.

 വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 254 കേസുകൾ രജിസ്റ്റർ ചെയ്തു. 278 പേരാണ് അറസ്റ്റിലായത്. ഈ കേസുകളിൽ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.058 കി.ഗ്രാം), കഞ്ചാവ് (7.464 കി.ഗ്രാം), കഞ്ചാവ് ബീഡി (157 എണ്ണം)  എന്നിവ പോലീസ് ഇവരിൽ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ നേരിട്ടും (9497979794, 9497927797)    വാട്സ്ആപ്പ് (9995966666)മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായാണ് സൂക്ഷിക്കുന്നത്. 

Tags