ഓപ്പൺവോട്ട് ആർക്കൊക്കെ ചെയ്യാം ?
കോഴിക്കോട് : അന്ധതയോ അവശതയോ ഉള്ള വോട്ടർമാർക്ക് ആയാസരഹിതമായി വോട്ടുചെയ്യുന്നതിന് സ്വന്തം സമ്മതപ്രകാരം 18 വയസ്സിൽ കുറയാത്ത ഒരാളെക്കൊണ്ട് വോട്ടുചെയ്യിപ്പിക്കാം. ഒരു വോട്ടർക്ക് വോട്ടിങ് മെഷീന്റെ ബാലറ്റ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിഞ്ഞ് വോട്ടുചെയ്യുന്നതിനുള്ള ബട്ടൺ അമർത്തുന്നതിനോ വോട്ടിങ് മെഷീനിലെ ബാലറ്റ് ബട്ടണോടുചേർന്നുള്ള ബ്രെയ്‌ലി ലിപി സ്പർശിച്ച് വോട്ടുചെയ്യുന്നതിനോ പരസഹായംകൂടാതെ കഴിയില്ലെന്ന് പ്രിസൈഡിങ് ഓഫീസർക്ക് ബോധ്യപ്പെടുന്നപക്ഷമാണ് ഓപ്പൺ വോട്ട് അനുവദിക്കുക.
tRootC1469263">വോട്ടർക്കുവേണ്ടി താൻ രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യസ്വഭാവം സൂക്ഷിച്ചുകൊള്ളാമെന്നും അന്നേദിവസം ഏതെങ്കിലും പോളിങ് സ്റ്റേഷനിൽ മറ്റേതെങ്കിലും വോട്ടറുടെ സഹായിയായി താൻ (ഓപ്പൺ വോട്ട് ചെയ്യുന്നയാൾ) പ്രവർത്തിച്ചിട്ടില്ലെന്നും രേഖപ്പെടുത്തിയ ഫോറം പ്രിസൈഡിങ് ഓഫീസർ വാങ്ങും.
പ്രിസൈഡിങ് ഓഫീസർ സഹായിയെ അനുവദിക്കുന്നപക്ഷം വോട്ടറുടെ ഇടതുകൈയിലെ ചൂണ്ടുവിരലിലും സഹായിയുടെ വലതുകൈയിലെ ചൂണ്ടുവിരലിലും മഷികൊണ്ട് അടയാളപ്പെടുത്തും. ഓപ്പൺവോട്ട് ചെയ്യുന്ന സഹായിയായി ഒരു സ്ഥാനാർഥിയെയോ പോളിങ് ഏജന്റിനെയോ അനുവദിക്കുകയില്ല. പ്രിസൈഡിങ് ഓഫീസറോ മറ്റേതെങ്കിലും പോളിങ് ഓഫീസറോ അന്ധതയോ അവശതയോ ഉള്ള വോട്ടർക്കൊപ്പം സഹായിയായി വോട്ടിങ് യന്ത്രമുള്ള അറയിലേക്ക് പോകാനും പാടില്ല.
വോട്ടറുടെ നിരക്ഷരത ഓപ്പൺ വോട്ടിന് സഹായിയെ ആവശ്യപ്പെടുന്നതിന് ഒരു മതിയായകാരണമല്ലെന്ന് ഉത്തരവിൽ പറയുന്നുണ്ട്. വോട്ടിങ്ങിനുവരുന്ന ശാരീരിക അവശതയുള്ളവരെ ക്യൂവിൽ നിർത്താതെ പോളിങ് സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കും.
.jpg)

