വിഴിഞ്ഞം ; അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തുക ഈ മാസം അവസാനം കൈമാറും
Fri, 17 Mar 2023

വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തുക ഈ മാസം 31 ന് മുമ്പ് കൈമാറാന്‍ ധാരണ. പുലിമുട്ട് നിര്‍മ്മാണം 30 ശതമാനം പൂര്‍ത്തിയാകുമ്പോള്‍ 346 കോടി രൂപയാണ് വായ്പയെടുത്ത് നല്‍കുന്നത്.
നിര്‍മാണ വേഗതയെ ഫണ്ട് നല്‍കിയില്ലെങ്കില്‍ ബാധിക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കിയത്.