'സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ' : പി.സി. ജോർജ്
Sep 10, 2023, 13:54 IST

കൊച്ചി : സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയെന്ന് പി.സി. ജോർജ്. ദല്ലാൾ നന്ദകുമാർ വഴി പിണറായി വിജയനെ കണ്ട ശേഷം പരാതിക്കാരി തന്റെയടുത്ത് വന്നുവെന്നും പി.സി. ജോർജ് പറഞ്ഞു.
. പിണറായി പറഞ്ഞിട്ടാണ് തന്നെ കാണാൻ വന്നതെന്നാണ് വിശ്വസിക്കുന്നത്. ഒരു കുറിപ്പ് ഏൽപിച്ച ശേഷം അതിലുള്ളതു പോലെ മാധ്യമങ്ങളോടും അന്വേഷണ ഉദ്യോഗസ്ഥരോടും പറയണമെന്നും പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ തന്നെയും പങ്കാളിയാക്കാൻ ശ്രമിക്കുകയായിരുന്നു. അത് മനസിലായപ്പോൾ പറ്റില്ലെന്ന് അപ്പോൾ തന്നെ അറിയിച്ചതായും സി.ബി.ഐ ഉദ്യോഗസ്ഥർക്ക് ആ കുറിപ്പ് കൈമാറിയതായും പി.സി. ജോർജ് കൂട്ടിച്ചേർത്തു.