ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന: കെ .ബി.ഗണേഷ് കുമാറിൻ്റെ കോലം കത്തിച്ചു

google news
SG

കൽപ്പറ്റ : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ സോളാർ കേസിന്റെ ഭാഗമായി ഗൂഡാലേചന നടത്തിയ കെ.ബി. ഗണേഷ്കുമാർ എം എൽ എ ക്കെതിരെ സി ബി ഐ റിപ്പോർട്ട് കോടതിൽ സമർപ്പിച്ച സാഹചര്യത്തിൽ ഗണേഷ് കുമാറിനെതിരെ ക്രിമിനൽ കേസെടുക്കണമന്ന് ആവശ്യപ്പെട്ട്  കർഷക കോൺഗ്ഗ്രസ്സ് കൽപ്പറ്റ മണ്ഡലം കമ്മിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഗണേഷ് കുമാറിൻ്റെ കോലവും കത്തിച്ചു. 

നിലവിൽ കേസ് അന്വേഷിക്കുന്ന സി ബി ഐ ഗൂഡാലേചന ശരിവെക്കുന്ന രീതിയിലുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച സാഹചര്യത്തിൽ സത്യപ്രതിജ്ഞ ലംഘനമാണ് ഗണേഷ് കുമാർ നടത്തിയിട്ടുള്ളത്. അത്തരം സാഹചര്യത്തിൽ തൽസ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ്  പ്രതിഷേധം സംഘടിപ്പിച്ചത്. പ്രധിഷേധ യോഗത്തിൽ പി കെ മുരളി അധ്യക്ഷത വഹിച്ചു. സാലിറാട്ടക്കൊല്ലി ഉദ്ഘാടനം ചെയ്തു., എം പി വിനോദ് , ആർ രാജൻ , ഇ വി എബ്രഹാം ,വാസു മുണ്ടേരി , ബാബു നെടുങ്ങോട് , എം എം മാത്യു , ബാബു പി മാത്യു , രാജൻ കെ, ബാലൻ എം , ആൽബർട്ട് ആന്റണി , കെ കെ മുഹമ്മദാലി, ഷാഹിർ ഗൂഡ്ലായ് , ജയപ്രസാദ് മണിയങ്കോട് എന്നിവർ നേതൃത്വം നൽകി

Tags