രാഹുല്‍ മാങ്കുട്ടത്തില്‍ എവിടെ ഉണ്ടെന്ന് അറിയാവുന്നത് മുഖ്യമന്ത്രിയ്ക്ക് മാത്രം, തെരഞ്ഞെടുപ്പ് വരെ അറസ്റ്റ് നീണ്ടുപോകാന്‍ ശ്രമം നടക്കുന്നുവെന്ന് അടുര്‍ പ്രകാശ്
രാഹുലിന്റെ ജാമ്യം തിരിച്ചുവരവിനുള്ള വഴിയല്ലയെന്നും അദ്ദേഹം വ്യക്തമാക്കി
രാഹുല്‍ മാങ്കുട്ടത്തില്‍ എവിടെ ഉണ്ടെന്ന് അറിയാവുന്നത് മുഖ്യമന്ത്രിപിണറായി വിജയന് മാത്രമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. തെരഞ്ഞെടുപ്പ് വരെ അറസ്റ്റ് നീട്ടികൊണ്ടുപോകാന്‍ ശ്രമം നടക്കുകയാണെന്നും രാഹുല്‍ കര്‍ണാടകത്തിലുണ്ടെങ്കില്‍ അറ്റസ്റ്റ് ചെയ്യാന്‍ എന്തിനാണ് മടിക്കുന്നതെന്നും അടൂര്‍ പ്രകാശ് ചോദിച്ചു. രാഹുലിന്റെ ജാമ്യം തിരിച്ചുവരവിനുള്ള വഴിയല്ലയെന്നും അദ്ദേഹം വ്യക്തമാക്കി
tRootC1469263">ആഭ്യന്തരവകുപ്പിനെ സംബന്ധിച്ചിടത്തോളം ഉടനെ പ്രതിയെ പിടിക്കേണ്ട എന്നാണ് തീരുമാനം. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കം നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ഒരു പൊലീസ് ഉദ്യോഗസ്ഥനെയാണ് പ്രത്യേക അന്വേഷണ സംഘത്തിലെ ചുമതലക്കാരനായി നിയോ?ഗിച്ചതെന്നും. രാഹുല്‍ ഉപയോഗിച്ച വാഹനവും അതിന്റെ ഡ്രൈവറെയും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെന്നും പിന്നെന്തിനാണ് മുഖ്യമന്ത്രി ഇത് ഞങ്ങളുടെ മേല്‍ കെട്ടിച്ചമയ്ക്കുന്നതെന്നും അടൂര്‍ പ്രകാശ് ചോദിച്ചു. രാഹുല്‍ മാങ്കുട്ടത്തിലിന്റെ പേരില്‍ കോണ്‍ഗ്രസിനെ ക്രൂശിക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
.jpg)

