ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു
ഊബര്‍ ഒഴികെയുള്ള ആപ്പുകള്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു. കേരള സവാരി ഉള്‍പ്പെടെയുള്ള മറ്റ് ആപ്പുകള്‍ വഴി സര്‍വീസ് തുടരും.
സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു. ഓണ്‍ലൈന്‍ ടാക്സികളുടെ അനിശ്ചിതകാല സമരത്തില്‍ ഊബര്‍ ഒഴികെയുള്ള മറ്റ് ആപ്പുകളിലെ സമരമാണ് പിന്‍വലിച്ചത്. ഊബര്‍, ഓല, റാപ്പിഡോ, കേരള സവാരി തുടങ്ങിയ കമ്പനികളിലെ പ്രതിനിധികളുമായി ഡ്രൈവര്‍മാരുടെ സംഘടന നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് തീരുമാനം. ഊബര്‍ ഒഴികെയുള്ള ആപ്പുകള്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു. കേരള സവാരി ഉള്‍പ്പെടെയുള്ള മറ്റ് ആപ്പുകള്‍ വഴി സര്‍വീസ് തുടരും.
ഊബര്‍ ആപ്പ് ഉപയോഗിച്ച് സര്‍വീസ് നടത്തില്ലെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി. കൊച്ചിയില്‍ ഊബര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. മിനിമം നിരക്ക് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്നാണ് സംഘടന ആരോപിക്കുന്നത്.
.jpg)

