സംസ്ഥാനത്ത് ഇന്ന് ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്
Jun 9, 2025, 13:48 IST


സംസ്ഥാനത്ത് ഇന്ന് ഓൺലൈൻ ടാക്സി ഡ്രൈവഴേസിന്റെ പണിമുടക്ക്. വേതന പരിഷ്കരണം ആവശ്യപ്പെട്ടാണ് സമരം. എറണാകുളം കളക്ടറേറ്റിലേക്ക് പ്രതിഷേധക്കാർ മാർച്ച് നടത്തി. വിവിധ യൂണിയനുകൾ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. സിഐടിയു, എഐടിയുസി തുടങ്ങിയ യൂണിയനുകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
tRootC1469263"> സമരം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് കൊച്ചി നഗരത്തെയാണ്. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ ഡ്രൈവർമാരും സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. യുബർ അടക്കമുള്ള വൻകിട കുത്തക കമ്പനികളുടെ തൊഴിൽ ചൂഷണത്തിനെതിരെയും പരാതികൾ ഉയർന്നിരുന്നു.
