ഓൺലൈൻ ഷെയർ ട്രേഡ് :കണ്ണൂരിലെ ഡോക്ടറിൽ നിന്നു 4.43 കോടി തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

Online share trading: Main accused arrested in Kannur doctor's Rs 4.43 crore scam
Online share trading: Main accused arrested in Kannur doctor's Rs 4.43 crore scam

മട്ടന്നൂർ: ഓൺലൈൻ ഷെയർ ട്രേഡിൻ്റെ മറവിൽ മട്ടന്നൂരിലെഡോക്ടറിൽ നിന്നും 4.43 കോടി രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ഓൺലൈൻ ഷെയർ വ്യാപാരത്തിൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് മട്ടന്നൂർ സ്വദേശിയായ ഡോക്ടറിൽ നിന്നു നാല് കോടി 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി യായ എറണാകുളം പെരുമ്പാവൂർ വെസ്റ്റ് വെങ്ങോല സ്വദേശി ഇലഞ്ഞിക്കാട്ട് ഹൗസിൽ സൈനുൽ ആബിദിനെ (43) യാണ് കണ്ണൂർ സൈബർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നിർദ്ദേശാനുസരണം സൈബർ ക്രൈം പൊലീസ് അറസ്റ്റു ചെയ്തത്. ഈ കേസിൽ ഇതോടെ മൂന്ന് പ്രതികളാണ് അറസ്റ്റിലായത്.

tRootC1469263">

ഡി ഐ ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ്, അഡീ. എസ്പി സജേഷ് വാഴാളപ്പിൽ, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം ടി ജേക്കബ്, സൈബർ ക്രൈം പോലീസ് ഉൾപ്പെട്ട സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.
എസ്ഐ മാരായ പ്രജീഷ് ടി പി, എ എസ് ഐ പ്രകാശൻ വിവി, സി പി ഒ സുനിൽ കെ, എസ് സിപിഒ ജിതിൻ സി എന്നിവരാണ് പ്രതിയെ എറണാകുളത്ത് നിന്നു  പിടികൂടിയത്. ഇയാളെ  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നേരത്തെ ഓൺലൈൻ ഷെയർ ട്രേഡ് തട്ടിപ്പു കേസിലെ പ്രതികളായ ചെന്നൈ സ്വദേശി ബാഷ എർണാകുളം സ്വദേശി റി ജാസ് എന്നിവരെ അറസ്റ്റുചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സൈനുൽ ആബിദ് അറസ്റ്റിലായത്

Tags