കെ-ടെറ്റ് പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ നാളെ മുതൽ

ktet question paper

അപേക്ഷകൾ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 03 വരെ അപേക്ഷകൾ സമർപ്പിക്കാം.

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അധ്യാപകരാകാൻ ലക്ഷ്യമിടുന്നവർക്ക് കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് (K-TET) അപേക്ഷിക്കാം. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പരീക്ഷ ഭവൻ പുറത്തിറക്കി. അപേക്ഷകൾ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 03 വരെ അപേക്ഷകൾ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://ktet.kerala.gov.in/downloads/sep2026/K-TET%20September%202026-Notification.pdf

ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളിലെ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയാണ് K-TET. ഭാഷാ അധ്യാപകർ, ആർട്ട് ആൻഡ് ക്രാഫ്റ്റ്, ഫിസിക്കൽ എജുക്കേഷൻ തുടങ്ങിയ സ്പെഷ്യലിസ്റ്റ് അധ്യാപകർക്കും ബന്ധപ്പെട്ട വിഭാഗത്തിൽ K-TET ആവശ്യമാണ്.നാല് വിഭാഗങ്ങളിലായി പരീക്ഷ നടക്കുന്നത്

Category 1 – ലോവർ പ്രൈമറി അധ്യാപകർക്ക്

Category 2 – അപ്പർ പ്രൈമറി അധ്യാപകർക്ക്

Category 3 – ഹൈസ്കൂൾ അധ്യാപകർക്ക്

Category 4 – ഭാഷാ അധ്യാപകർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ, ഫിസിക്കൽ എജുക്കേഷൻ അധ്യാപകർ എന്നിവർക്ക്.യോഗ്യത
Category 1ന് നിശ്ചിത മാർക്കോടെയുള്ള ഹയർ സെക്കൻഡറി യോഗ്യതയ്ക്കൊപ്പം D.El.Ed, B.El.Ed തുടങ്ങിയ അംഗീകൃത അധ്യാപക പരിശീലന യോഗ്യതകളിൽ ഒന്ന് ആവശ്യമാണ്.

Category 2ന് സാധാരണയായി ബിരുദവും B.Ed യോഗ്യതയും ആവശ്യമാണ്. B.El.Ed, BA.Ed, B.Sc.Ed തുടങ്ങിയ അംഗീകൃത യോഗ്യതകളുള്ളവർക്കും നിശ്ചിത വ്യവസ്ഥകൾ പ്രകാരം അപേക്ഷിക്കാം.

Tags