കണ്ണൂരില്‍ ഓണ്‍ലൈന്‍തട്ടിപ്പ് വ്യാപകമാവുന്നു: തോട്ടട സ്വദേശിക്ക് ഒരുലക്ഷം രൂപ നഷ്ടമായി

google news
online fraud

കണ്ണൂര്‍ : കണ്ണൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വഴി  ഉപഭോക്താക്കള്‍ക്ക് പണം നഷ്ടമാവുന്നത് വ്യാപകമാവുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് വിവിധ സ്റ്റേഷനുകളില്‍ വന്നു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം തോട്ടടയിലെ 68 കാരനായ വസിം അഹമ്മദിന് ഒരു ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. തോട്ടട സ്വദേശിക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഇ- കാര്‍ട്ട് വഴിക്ക് ചെയ്ത സാധനം മാറിയാണ് ലഭിച്ചത്. ഇത് മാറ്റി കിട്ടുന്നതിനായി ഇ- കാര്‍ട്ട് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കുകയും പണം തിരികെ തരാമെന്ന് പറഞ്ഞു പേ ടി എം നമ്പര്‍ ആവശ്യപ്പെടുകയുമായിരുന്നു.

പ്രസ്തുത ഫോണ്‍ നമ്പര്‍ ലിങ്ക് ചെയ്ത അക്കൗണ്ടില്‍ നിന്നും വസിം അഹമ്മദിന് 90,768 രൂപയാണ് നഷ്ടമായത്. വസിം അഹമ്മദിന്റെ പരാതിയില്‍ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമാനമായ മറ്റൊരു പരാതിയില്‍ ചിറക്കല്‍ സ്വദേശിനിയായ യുവതിക്ക് അരലക്ഷം രൂപയോളമാണ് നഷ്ടമായത്.

Tags