അടിമാലിയില്‍ ഒരുവയസ്സ് മാത്രം പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങളുടെ മരണം ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
Updated: Sep 12, 2026, 08:17 IST
വീട്ടില്‍ സൂക്ഷിച്ചിരുന്ന തിന്നര്‍ താഴെ വീണെന്നും ഇത് അബദ്ധവശാല്‍ കുട്ടികള്‍ കഴിച്ചെന്നുമാണ് അമ്മ നല്‍കിയ മൊഴി.
അടിമാലിയില്‍ ഒരുവയസ്സ് മാത്രം പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം. പെയിന്റിന് ചേര്‍ക്കുന്ന തിന്നര്‍ അകത്തുചെന്ന് കുഞ്ഞുങ്ങള്‍ അവശനിലയിലായെന്ന് മാതാപിതാക്കള്‍ മൊഴി നല്‍കി. വലിയകാട്ടില്‍ അഫ്‌സല്‍ സാന്ദ്ര ദമ്പതികളുടെ ഒരുവയസ്സ് പ്രായമുള്ള ഇഹാന്‍, റിഹാന്‍ എന്നിവരാണ് മരിച്ചത്.
വീട്ടില്‍ സൂക്ഷിച്ചിരുന്ന തിന്നര്‍ താഴെ വീണെന്നും ഇത് അബദ്ധവശാല്‍ കുട്ടികള്‍ കഴിച്ചെന്നുമാണ് അമ്മ നല്‍കിയ മൊഴി. വീട്ടില്‍ നടത്തിയ പരിശോധനയില്‍ തിന്നര്‍ സൂക്ഷിച്ച പാത്രവും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് അടിമാലി പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധന ഫലവും വന്നതിന് ശേഷം മാത്രമേ മരണത്തെക്കുറിച്ച് വ്യക്തത വരൂ.
.jpg)

