നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണം; മാതാപിതാക്കളുടെ മൊഴിയില്‍ വൈരുദ്ധ്യം, കൂടുതല്‍ ചോദ്യം ചെയ്‌തേക്കും
ഒരാഴ്ച മുൻപ് കുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. ഇത് മാതാപിതാക്കള്‍ അറിഞ്ഞില്ലെന്നത് അന്വേഷണസംഘത്തില്‍ സംശയമുണ്ടാക്കിയിട്ടുണ്ട്
തിരുവനന്തപുരം: നെയ്യാറ്റിന്കരയില് ഒരു വയസുകാരന് കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത നെയ്യാറ്റിന്കര പോലീസ് മാതാപിതാക്കളുടെ മൊഴിയെടുത്തിരുന്നു.സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത നെയ്യാറ്റിന്‍കര പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. കൂടുതല്‍ ചോദ്യം ചെയ്യലിനായി മാതാപിതാക്കളെ വിളിച്ചുവരുത്താനാണ് തീരുമാനം.
tRootC1469263">വെള്ളിയാഴ്ച രാത്രിയാണ് നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം സ്വദേശി ഷിജിലിന്റേയും കൃഷ്ണപ്രിയയുടെ മകന്‍ ഇഹാൻ കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ചയോടെ കുട്ടി മരണത്തിന് കീഴടങ്ങി. അച്ഛൻ വാങ്ങി നല്‍കിയ ബിസ്കറ്റ് കഴിച്ചതിന് പിന്നാലെയാണ് കുട്ടി അബോധാവസ്ഥയിലായതെന്ന് ആദ്യഘട്ടത്തില്‍ സംശയം ഉയർന്നിരുന്നു. ബിസ്കറ്റ് കഴിച്ചതിന് പിന്നാലെ വായയില്‍ നിന്ന് നുരയും പതയും വരികയും ചുണ്ടുകള്‍ക്ക് നീലനിറം ബാധിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. സംശയത്തെ തുടര്‍ന്ന് ബിസ്‌ക്കറ്റ് പരിശോധിച്ചെങ്കിലും വിഷാംശം ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
ഒരാഴ്ച മുൻപ് കുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. ഇത് മാതാപിതാക്കള്‍ അറിഞ്ഞില്ലെന്നത് അന്വേഷണസംഘത്തില്‍ സംശയമുണ്ടാക്കിയിട്ടുണ്ട്. കുഞ്ഞിന്റെ കൈക്കേറ്റ പൊട്ടലിലാണ് പൊലീസിന്റെ സംശയം. മൂന്ന് പൊട്ടലുകളാണ് കുഞ്ഞിന്റെ കയ്യിലുള്ളത്. ഇക്കാര്യം തിരക്കിയപ്പോള്‍ ചികിത്സ തേടിയിരുന്നുവെന്നും എങ്ങനെയാണ് പരിക്ക് ഉണ്ടായത് എന്ന് അറിയില്ലെന്നുമായിരുന്നു മാതാപിതാക്കളുടെ മൊഴി. ഒരാഴ്ച മുന്‍പാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്നും പറഞ്ഞിരുന്നു. എന്നാല്‍ മൂന്നാഴ്ച മുന്‍പാണ് കുഞ്ഞിന്റെ കയ്യില്‍ പൊട്ടലുണ്ടായതെന്ന ഡോക്ടറുടെ മൊഴി നിര്‍ണ്ണായകമായി.
.jpg)


