പയ്യന്നൂര്‍ ഒന്നര വയസുകാരന്റെ മരണം; ഡോ. അഞ്ജലി പൊതുവാളിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
Jul 27, 2026, 06:55 IST
പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ കുട്ടിക്ക് അനസ്തീഷ്യ നല്‍കിയത് ഡോ. അഞ്ജലി ആയിരുന്നു.
പയ്യന്നൂരില്‍ ഒന്നര വയസുകാരന്‍ ദേവാന്‍ഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ട ഡോ. അഞ്ജലി പൊതുവാള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ കുട്ടിക്ക് അനസ്തീഷ്യ നല്‍കിയത് ഡോ. അഞ്ജലി ആയിരുന്നു.
ചികിത്സയില്‍ യാതൊരുവിധ പിഴവും സംഭവിച്ചിട്ടില്ലെന്നും മുറിവിന് സ്റ്റിച്ച് ഇടുന്നതിനായി അനസ്തീഷ്യ നല്‍കുന്നത് അനിവാര്യമായിരുന്നു എന്നുമാണ് ഡോക്ടറുടെ വാദം. എന്നാല്‍ കേസില്‍ ചികിത്സാ പിഴവ് പരിശോധിച്ച ജില്ലാതല വിദഗ്ധ സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും ഗുരുതരമായ പിഴവ് സംഭവിച്ചിട്ടുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്.
.jpg)

