കൊടുങ്ങല്ലൂരില്‍ വെള്ളം നിറച്ച ബക്കറ്റില്‍ വീണ് ഒന്നര വയസുകാരന്‍ മരിച്ചു
Updated: Jan 12, 2026, 14:26 IST
ബക്കറ്റിലെ വെള്ളത്തിൽ വീണതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരില്‍ വെള്ളം നിറച്ച ബക്കറ്റില്‍ വീണ് ഒന്നര വയസുകാരന്‍ മരിച്ചു. ശ്രീനാരായണപുരം മൂവപ്പാടം പത്താഴപുരക്കല്‍ ഷാജിയുടെ(അഫ്‌സല്‍) മകന്‍ സിദാന്‍ ആണ് മരിച്ചത്. ബക്കറ്റിലെ വെള്ളത്തിൽ വീണതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.
tRootC1469263">കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു വയസുകാരൻ വെള്ളം നിറച്ച ബക്കറ്റില്‍ വീണത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
.jpg)


