'ഒരു ലോകം ഒരു ഹൃദയം': സംസ്ഥാനതല മത്സരങ്ങൾ സമാപിച്ചു

'One World, One Heart': State-level competitions conclude

കൊല്ലം: അമൃത വിശ്വവിദ്യാപീഠം എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 'ഒരു ലോകം ഒരു ഹൃദയം' പരിപാടിയുടെ ഫൈനൽ മത്സരങ്ങൾ സമാപിച്ചു. ക്വിസ്, ഉപന്യാസരചന, ചിത്രചന എന്നീ ഇനങ്ങളിൽ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന ഫൈനൽ മത്സരങ്ങളിൽ സംസ്ഥാനത്തെ അഞ്ഞൂറോളം കുട്ടികളാണ് മത്സരിച്ചത്. 

tRootC1469263">

ചിത്രരചനയിൽ സിദ്ധാർഥ് കൃഷ്ണ, ഉപന്യാസ രചനയിൽ ടി എം സന, എ ഐ പെയിന്റിങ്ങിൽ മലീഹ സുൽത്താന, ക്വിസ് മത്സരത്തിൽ അഭിജിത്ത്, മദൻ മോഹൻ എന്നിവർ വിജയികളായി. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ വച്ചുനടന്ന സമാപന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. സർവ്വകലാശാലാ ചാൻസലർ കൂടിയായ സദ്ഗുരു മാതാ അമൃതാനന്ദമയി ദേവി വീഡിയോ സന്ദേശത്തിലൂടെ മത്സരാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ പ്രശസ്ത കവി വി മധുസൂദനൻ നായർ മുഖ്യാതിഥിയായ ചടങ്ങിൽ മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തി. സർവ്വകലാശാലാ പ്രൊ വൈസ് ചാൻസലർ ഡോ. മനീഷ വി രമേഷ്, ആർട്ടിസ്റ്റ് മദനൻ, ശ്രീജിത്ത് കെ വാര്യർ, എന്നിവർ പങ്കെടുത്തു.

'One World, One Heart': State-level competitions conclude

ഒരു ലോകം ഒരു ഹൃദയം പരിപാടിയുടെ ഭാഗമായി കേരളത്തിലെ മുൻ നിര മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി  സംഘടിപ്പിച്ച മീഡിയാ കോൺക്ലെയ്‌വും ശ്രദ്ധേയമായി. കാലടി സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ എസ് രാധാകൃഷ്ണൻ മോഡറേറ്ററായി "ജെൻ സിയുടെ കേരളം: ഭാഷ, ചരിത്രം, സംസ്കാരം – മാധ്യമങ്ങളുടെ പങ്ക്" എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ മനോരമ ന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ്, 24 ന്യൂസ് എഡിറ്റർ ഇൻ ചാർജ്ജ് പി പി ജെയിംസ്, മാതൃഭൂമി ന്യൂസ് എഡിറ്റർ രാജീവ് ദേവരാജ്, ന്യൂസ് മലയാളം 24×7 ന്യൂസ് ഡയറക്ടർ ടി എം ഹർഷൻ, ജനം ടിവി എഡിറ്റർ പ്രദീപ് പിള്ള, അമൃത ന്യൂസ് സീനിയർ എക്സിക്യൂട്ടീവ് എഡിറ്റർ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.

'One World, One Heart': State-level competitions conclude

സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവി ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ മലയാളത്തിൽ സംസാരിച്ചതിൻറെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഒരു ലോകം ഒരു ഹൃദയം എന്ന പേരിൽ മത്സരങ്ങൾക്ക് പുറമെ പ്രദർശനങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികളാണ് അമൃത വിശ്വവിദ്യാപീഠം സംഘടിപ്പിക്കുന്നത്.

Tags