ചിറ്റാരിക്കലിൽ ബസ് അപകടത്തിൽ ഒരു ശബരിമല തീർത്ഥാടകൻ മരിച്ചു: അഞ്ച് പേർക്ക് ഗുരുതര പരുക്ക്
Nov 30, 2025, 00:29 IST
ചെറുപുഴ: ചിറ്റാരിക്കൽ കാറ്റാം കവലയിൽ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞുണ്ടായഅപകടത്തില്‍ ഒരാള്‍ മരിച്ചു. മൈസൂർ സ്വദേശി ഹരീഷാണ് മരിച്ചത്. അപകടത്തിൽ 46 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്.
വാഹനത്തില്‍ 56 പേരുണ്ടായിരുന്നു.
മലയോര ഹൈവേയിലാണ് അപകടമുണ്ടായത്. മൈസൂരില്‍ നിന്നുള്ള തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ പൊലിസും ഫയർ ഫോഴ്സും നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്ത് വിവിധ ആശുപത്രികളിലേക്ക് മാറ്റി.
.jpg)

