കോഴിക്കോട് തിരുവമ്പാടിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു ; ഒരാള്‍ക്ക് പരിക്ക്

lightning

മുണ്ടുമല ഇളംപുള്ളിയില്‍ ജെയ്‌സണ്‍ (50) ആണ് മരിച്ചത്.

തിരുവമ്പാടി കൂടരഞ്ഞി കൂമ്പാറയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം. മുണ്ടുമല ഇളംപുള്ളിയില്‍ ജെയ്‌സണ്‍ (50) ആണ് മരിച്ചത്. പരിക്കേറ്റ മറ്റൊരാളെ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിലും പ്രവേശിച്ചു.

മിന്നലേറ്റയാളുടെ ആരോഗ്യനില സംബന്ധിച്ചോ പരിക്ക് എത്രത്തോളം ഗുരുതരമാണെന്നത് സംബന്ധിച്ചോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ജെയ്‌സണിന്റെ മൃതദേഹം മുക്കത്തെ കെ എംസിടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
 

Tags