കൊച്ചിയിൽ എച്ച്1എൻ1 ബാധിച്ച് ഒരാൾ മരിച്ചു
Jun 4, 2026, 10:31 IST
സംസ്ഥാനത്ത് രണ്ട് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി
കൊച്ചി: എറണാകുളത്ത് എച്ച്1എന്‍1 പനി ബാധിച്ച് ഒരാള്‍ മരിച്ചു. പാലാരിവട്ടം സ്വദേശിയായ വയോധികയാണ് മരിച്ചത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍.നാല് ദിവസം മുമ്പ് കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയായ യുവാവും പനി ബാധിച്ച് മരിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ ഇയാൾക്കും എച്ച്1എൻ1 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് രണ്ട് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. വായുവിലൂടെ പകരുന്ന വൈറൽ പനിയായ എച്ച്1എൻ1-ന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
.jpg)

