സംഘാടകരിൽ ഒരാൾ തട്ടിപ്പ് കേസിൽ ഉൾപ്പെട്ടയാൾ; അങ്കമാലിയിലെ നിക്ഷേപ സംഗമത്തിൽ നിന്ന് പിന്മാറി മുഖ്യമന്ത്രിയും ആറ് മന്ത്രിമാരും

One of the organizers is involved in a fraud case; Chief Minister and six ministers withdraw from Angamaly investment meet

കൊച്ചി: അങ്കമാലിയിൽ നടക്കുന്ന കേരള ഗ്ലോബൽ ഡിജിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പരിപാടിയിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും ആറ് മന്ത്രിമാരും പിന്മാറി. പരിപാടിയുടെ സംഘാടകരിൽ ഒരാൾ സാമ്പത്തിക തട്ടിപ്പ് കേസിൽ ഉൾപ്പെട്ടയാളാണെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് ഈ അടിയന്തര നടപടി.

മുഖ്യമന്ത്രിയായിരുന്നു പരിപാടി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ബിന്ദു കൃഷ്ണ, ഒ.ജെ. ജനീഷ്, റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ്, ഷിബു ബേബി ജോൺ എന്നിവരായിരുന്നു പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്നത്. സംഘാടകന്റെ പശ്ചാത്തലം കണക്കിലെടുത്ത് പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നതാണ് ഉചിതമെന്ന് സ്പെഷ്യൽ ബ്രാഞ്ച് മുന്നറിയിപ്പ് നൽകുകയായിരുന്നു.

അതേസമയം, തനിക്കെതിരെയുള്ളത് വ്യാജ പരാതിയാണെന്നാണ് ആരോപണ വിധേയനായ സംഘാടകന്റെ വിശദീകരണം. ഒന്നര കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് പരാതി നിലനിന്നിരുന്നു എന്നത് യാഥാർത്ഥ്യമാണെങ്കിലും, ഇത് കോടതിക്ക് പുറത്തുവെച്ച് ഒത്തുതീർപ്പായതാണെന്നും കോടതി കേസ് റദ്ദാക്കിയതാണെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.

Tags