സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു

d

കഴിഞ്ഞമാസം ഡെങ്കിപ്പനി ബാധിച്ച്‌ രണ്ടുപേര്‍ മരിച്ചിരുന്നു. ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച്‌ 543 പേരാണ് ഈ മാസം ചികിത്സ തേടിയത്

പാലക്കാട്‌:  സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടില്‍ ജിജോ മോഹന്‍ (42) ആണ് മരിച്ചത്.പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു മരണം.

ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചുള്ള മൂന്നാമത്തെ മരണമാണിത്. കഴിഞ്ഞ ദിവസം കരിമ്പുഴയില്‍ ഡെങ്കിപ്പനി ബാധിച്ച്‌ 62 കാരി മരിച്ചിരുന്നു. ജൂണ്‍ 13നാണ് പട്ടാമ്പി സ്വദേശിനിയായ 73കാരി ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചത്.

കഴിഞ്ഞമാസം ഡെങ്കിപ്പനി ബാധിച്ച്‌ രണ്ടുപേര്‍ മരിച്ചിരുന്നു. ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച്‌ 543 പേരാണ് ഈ മാസം ചികിത്സ തേടിയത്. മണ്ണാര്‍ക്കാട് മേഖലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജില്ലാ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്

Tags