ബോട്ടില്‍ വെച്ച് ശ്വാസതടസമുണ്ടായതിനെത്തുടര്‍ന്ന് ഒരു മത്സ്യത്തൊഴിലാളി കൂടി മരിച്ചു

dead

നേരത്തെ വെസ്റ്റ് ബംഗാള്‍ സ്വദേശി ഷഹബേദ് ദാസ് മരിച്ചിരുന്നു.

ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടില്‍ വെച്ച് ശ്വാസതടസമുണ്ടായതിനെത്തുടര്‍ന്ന് ഒരു മത്സ്യത്തൊഴിലാളി കൂടി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി റിപന്‍ ദാസ് (22) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
നേരത്തെ വെസ്റ്റ് ബംഗാള്‍ സ്വദേശി ഷഹബേദ് ദാസ് മരിച്ചിരുന്നു. ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധനത്തിന് പോയ ആയിഷ ബോട്ടിലെ നാല് ജീവനക്കാര്‍ക്കാണ് ശ്വാസതടസം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. 12 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്.

എഞ്ചിന്‍ റൂമില്‍ വെള്ളം കയറിയതിന്റെ കാരണം നോക്കാന്‍ പോയപ്പോള്‍ ആണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്. 10 നോട്ടിക്കല്‍ മൈല്‍ അകലവെച്ചാണ് ബോട്ടില്‍ വെള്ളം കയറിയത്.

സംഭവത്തില്‍ ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

Tags