വോട്ട് രേഖപ്പെടുത്തുന്നവര്‍ക്ക് ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി ; ഓഫറുമായി സപ്ലൈകോ

supplyco

സപ്ലൈകോയില്‍ നിന്ന് 1000 രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയില്ലാത്ത സാധനങ്ങള്‍ വാങ്ങണം എന്ന നിബന്ധന കൂടിയുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വേറിട്ട ഓഫറുമായി സപ്ലൈകോ. ഏപ്രില്‍ 9ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നവര്‍ക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടു പൊടി നല്‍കുമെന്ന് സപ്ലൈകോ അറിയിച്ചു. വോട്ട് ചെയ്തതിന്റെ തെളിവായി വിരലിലെ മഷിയടയാളം പരിശോധിച്ച ശേഷമായിരിക്കും പുട്ടുപൊടി നല്‍കുക. വോട്ട് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ ഓഫര്‍.

തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം, സ്വീപ്, സപ്ലൈകോ എന്നിവ സംയുക്തമായി 'വോട്ടു ചെയ്യൂ, പുട്ടടിക്കൂ' എന്ന ടാഗ് ലൈനില്‍ ക്യാമ്പെയിന്‍ അവതരിപ്പിച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഏപ്രില്‍ 10, 11 തീയതികളില്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ എത്തുന്നവര്‍ക്കാണ് ഈ ഓഫര്‍. സപ്ലൈകോയില്‍ നിന്ന് 1000 രൂപയ്ക്ക് മുകളില്‍ സബ്‌സിഡിയില്ലാത്ത സാധനങ്ങള്‍ വാങ്ങണം എന്ന നിബന്ധന കൂടിയുണ്ട്.

Tags