വടകരയില്‍ സ്വകാര്യബസ് സ്‌കൂട്ടറിലിടിച്ച്‌ ഒരാള്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്

accident-alappuzha
accident-alappuzha

ബന്ധുവീട്ടില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാൻ പോവുകയായിരുന്നു സ്കൂട്ടർ യാത്രക്കാർ.

വടകര പുതുപ്പണത്ത് സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച്‌ ഒരാള്‍ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഇരിങ്ങല്‍ സ്വദേശി അറുവയല്‍ രാജീവൻ (52) ആണ് മരിച്ചത്.ഇരിങ്ങല്‍ മനയൻകോട്ട് മനേഷ് (46) മനേഷിന്റെ മകൻ അലൻ (7) എന്നിവർക്കാണ് പരിക്കേറ്റത്. മനേഷിന്റെ പരിക്ക് ഗുരുതരമാണ്.

tRootC1469263">

തലശേരി ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് സ്കൂട്ടറില്‍ ഇടിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. വടകര കീഴല്‍മുക്കിലെ ബന്ധുവീട്ടില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാൻ പോവുകയായിരുന്നു സ്കൂട്ടർ യാത്രക്കാർ.

Tags