ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ക്ക് അവധി

wayanad loksabha by election holiday for schools
wayanad loksabha by election holiday for schools

സാംസ്‌കാരിക കലാരൂപങ്ങളുമായി ആയിരത്തിലധികം കലാകാരന്മാരും അറുപതോളം ഫ്‌ലോട്ടുകളും ഘോഷയാത്രയില്‍ അണിനിരക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. വര്‍ണാഭമായ ഘോഷയാത്രയ്ക്ക് തലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. വെള്ളയമ്പലത്തു നിന്ന് തുടങ്ങുന്ന ഘോഷയാത്ര കിഴക്കേകോട്ടയില്‍ അവസാനിക്കും. സാംസ്‌കാരിക കലാരൂപങ്ങളുമായി ആയിരത്തിലധികം കലാകാരന്മാരും അറുപതോളം ഫ്‌ലോട്ടുകളും ഘോഷയാത്രയില്‍ അണിനിരക്കും. വൈകിട്ട് 4 മണിക്ക് മാനവീയം വീഥിയില്‍ ഗവര്‍ണര്‍ ഘോഷയാത്ര ഫ്‌ലാഗ് ചെയ്യും.

tRootC1469263">

ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗ്രാമീണ കലാ രൂപങ്ങളും ഘോഷ യാത്രയെ കളറാക്കും. പബ്ലിക് ലൈബ്രറിക്ക് മുന്നിലാണ് വിവിഐപി പവലിയന്‍. യൂണിവേഴ്സിറ്റി കോളേജിന് മുന്‍വശത്തെ വിഐപി പവലിയന് മുന്നിലും മ്യൂസിയം ഗേറ്റിന് സമീപത്തെ പ്രത്യേക സ്റ്റേജിലും കലാരൂപങ്ങള്‍ അവതരിപ്പിക്കും. വിദേശ വിനോദ സഞ്ചാരികള്‍ക്കായി പ്രത്യേക പവലിയനുണ്ട്. ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് ശേഷവും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags