കേരളത്തിലേക്ക് ഓണം സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു;ചെന്നൈ-മംഗളൂരു ട്രെയിൻ 13 മുതൽ
വൈകിട്ട് 4.52 കാസർകോട്, 5.10 കാഞ്ഞങ്ങാട്, 5.33 പയ്യന്നൂർ, 6.07 കണ്ണൂർ, 6.30 തലശേരി എന്നിങ്ങനെയാണ് സമയം.
കണ്ണൂർ: ഓണക്കാല തിരക്ക് പരിഗണിച്ച് ചെന്നൈയിൽ നിന്ന് മംഗളൂരുവിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസ് നടത്തും.13ന് തുടങ്ങുന്ന മംഗളൂരു - ചെന്നൈ എഗ്‌മൂർ ട്രെയിൻ (06126) തിങ്കളാഴ്‌ചകളിൽ വൈകീട്ട് നാലിന് മംഗളൂരുവിൽ നിന്ന് പുറപ്പെടും. രാവിലെ 10.55ന് ചെന്നൈയിൽ എത്തും.
വൈകിട്ട് 4.52 കാസർകോട്, 5.10 കാഞ്ഞങ്ങാട്, 5.33 പയ്യന്നൂർ, 6.07 കണ്ണൂർ, 6.30 തലശേരി എന്നിങ്ങനെയാണ് സമയം.തിരിച്ചുള്ള ട്രെയിൻ (06125) 14 മുതൽ ചൊവ്വാഴ്ചകളിൽ പകൽ രണ്ടിന് ചെന്നൈയിൽ നിന്ന് പുറപ്പെടും. ബുധൻ രാവിലെ 4.40 തലശേരി, 5.07 കണ്ണൂർ, 5.40- പയ്യന്നൂർ, 6.28 കാഞ്ഞങ്ങാട്, 6.48 കാസർകോട്, 8.40 മംഗളൂരു എന്നിങ്ങനെയാണ് സമയം.
കൂടാതെ, ചെന്നൈ-കൊല്ലം റൂട്ടില്‍ വീക്കിലി എക്സ്പ്രസ്സ് സർവീസ് നടത്തും. ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 2 എന്നീ തീയതികളിലാണ് ഈ ട്രെയിൻ സർവീസ് നടത്തുക. തിരുവനന്തപുരം-താംബ്രം റൂട്ടിലും സമാനമായ രീതിയില്‍ വീക്കിലി എക്സ്പ്രസ്സ് സർവീസുകള്‍ ഉണ്ടാകും.
ചെന്നൈ-കൊല്ലം എക്സ്പ്രസ്സ് സർവീസ് നടത്തുന്ന അതേ തീയതികളില്‍ തന്നെയാണ് തിരുവനന്തപുരം-താംബ്രം എക്സ്പ്രസ്സും സർവീസ് നടത്തുന്നത്. ഓണത്തോടനുബന്ധിച്ച് നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് ഈ അധിക സർവീസുകള്‍ വലിയ ആശ്വാസമായേക്കും
.jpg)

