'ഓണക്കാലത്ത് പോലും പിണറായി വിജയൻ ജനപ്രതിനിധികളെ തെറി വിളിച്ചു നടക്കുകയാണ്'; പാർട്ടിക്ക് പോലും വേണ്ടാത്ത ജില്ലാ സെക്രട്ടറിയും കെ കെ രാഗേഷിനെ പരിഹസിച്ച് മന്ത്രി കെ മുരളീധരൻ

'The arrangement of sleeping on the floor in medical colleges should end, this should not be made a health department': Minister K Muraleedharan wants changes in infrastructure

കണ്ണൂർ: സിപിഎം കണ്ണൂ‍ർ ജില്ലാ സെക്രട്ടറി കെ കെ രാ​ഗേഷിനെ പരിഹസിച്ച് ആരോഗ്യ വകുപ്പ്മന്ത്രി കെ മുരളീധരൻ. കണ്ണൂർ ഡിസിസി യിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായ കെ. കെരാഗേഷ് കാരണമാണ് കണ്ണൂരിൽ രണ്ട് എംഎൽഎമാരെ യുഡിഎഫിന് കൂടുതൽ കിട്ടിയതെന്നും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറരുത് എന്നുമായിരുന്നു മുരളീധരൻ്റെ പരിഹാസം. പാർട്ടിക്ക് പോലും വേണ്ടാത്ത ജില്ലാ സെക്രട്ടറിയാണ് കെ കെ രാഗേ ഷെന്നും മുരളീധരൻ പറഞ്ഞു.

സ്ത്രീകൾ വീട്ടിൽ തന്നെ ഇരിക്കണമെന്നകാന്തപുരം എ പി അബൂബക്ക‍‍ർ മുസലിയാരുടെ പ്രസ്താവന സ്ത്രീ വിരുദ്ധമാണ്. സ്ത്രീകൾക്ക് സമൂഹത്തിലു ണ്ടായ ഉയർച്ച ആരും കാണാതിരിക്കരുതെന്ന്  മുരളീധരൻ പറഞ്ഞു. പേരാമ്പ്രയിൽ മുസ്ലിം വനിതയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അത് കാലത്തിൻ്റെ മാറ്റമാണ്. സ്ത്രീകളുടെ മുന്നേറ്റം എല്ലാവരും മനസ്സിലാക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. 
  
  ഓണക്കാലത്ത് പോലും പിണറായി വിജയൻ ജനപ്രതിനിധികളെ തെറി വിളിച്ചു നടക്കുകയാണ്. രാഷ്‌ട്രീയ വിശദീകരണ യോഗങ്ങളിൽ തന്നെ ജയിപ്പിച്ച ജനങ്ങളെ അടക്കം തെറി പറയുന്നുവെന്നും മുരളീധരൻ കുറ്റപ്പെടുത്തി.സ്വകാര്യ ആശുപത്രിയാണെന്ന് കരുതി തോന്ന്യവാസം അനുവദിക്കില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളുടെ ലക്ഷ്യം സർക്കാർ ആശുപത്രികളെ തകർക്കലാണെന്നും ആരോ​ഗ്യമന്ത്രി കെ മുരളീധരൻ ആരോപിച്ചു. സ്വകാര്യ ആശുപത്രികളിൽ 60 ശതമാനവും വിദേശ നിക്ഷേപമാണെന്നും സ്വകാര്യ ആശുപത്രികളിൽ പോകുന്നവർ സൂക്ഷിക്കണമെന്നും കെ മുരളീധരൻ പ്രതികരിച്ചു.

Tags