'ഓണസമ്മാനം'; ബെംഗളൂരുവിൽ നിന്നുള്ള കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ ഓഗസ്റ്റ് അവസാനം വരെ നീട്ടി

train

റെയിൽവേയുടെ അറിയിപ്പുപ്രകാരം, ഈ സ്പെഷ്യൽ ട്രെയിനുകളിലേക്കുള്ള മുൻകൂർ ടിക്കറ്റ് ബുക്കിങ് ഐ.ആർ.സി.ടി.സി. പ്ലാറ്റ്‌ഫോമിലൂടെയും റിസർവേഷൻ കൗണ്ടറുകളിലൂടെയും ലഭ്യമാകും.

 തിരുവനന്തപുരം : ഓണം സീസണിലെ കനത്ത യാത്രാ തിരക്കും ടിക്കറ്റ് പ്രതിസന്ധിയും പരിഹരിക്കാൻ കൂടുതൽ സ്പെഷ്യൽ ട്രെയിനുകളുടെ കാലാവധി റെയിൽവേ നീട്ടി. ബെംഗളൂരു, ഹുബ്ബള്ളി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന മലയാളികൾക്ക് ആശ്വാസമാകുന്ന തരത്തിലാണ് സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ പുതിയ തീരുമാനം.

നീട്ടിയ സ്പെഷ്യൽ ട്രെയിൻ സർവീസുകൾ: 

 06523 എസ്.എം.വി.ടി. ബെംഗളൂരു – തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) സ്പെഷ്യൽ
 തിങ്കളാഴ്ചകളിൽ | ഓഗസ്റ്റ് 31 വരെ

 06524 തിരുവനന്തപുരം നോർത്ത് – എസ്.എം.വി.ടി. ബെംഗളൂരു സ്പെഷ്യൽ
 ചൊവ്വാഴ്ചകളിൽ | സെപ്റ്റംബർ 1 വരെ

 06547 എസ്.എം.വി.ടി. ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ
 ബുധനാഴ്ചകളിൽ | ഓഗസ്റ്റ് 26 വരെ

 06548 തിരുവനന്തപുരം നോർത്ത് – എസ്.എം.വി.ടി. ബെംഗളൂരു സ്പെഷ്യൽ
വ്യാഴാഴ്ചകളിൽ | ഓഗസ്റ്റ് 27 വരെ

 06555 എസ്.എം.വി.ടി. ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ
 വെള്ളിയാഴ്ചകളിൽ | ഓഗസ്റ്റ് 28 വരെ

 06556 തിരുവനന്തപുരം നോർത്ത് – എസ്.എം.വി.ടി. ബെംഗളൂരു സ്പെഷ്യൽ
 ഞായറാഴ്ചകളിൽ | ഓഗസ്റ്റ് 30 വരെ

 07313 ഹുബ്ബള്ളി – കൊല്ലം സ്പെഷ്യൽ
 ഞായറാഴ്ചകളിൽ | ഓഗസ്റ്റ് 30 വരെ

 07314 കൊല്ലം – ഹുബ്ബള്ളി സ്പെഷ്യൽ
 തിങ്കളാഴ്ചകളിൽ | ഓഗസ്റ്റ് 31 വരെ

റെയിൽവേയുടെ അറിയിപ്പുപ്രകാരം, ഈ സ്പെഷ്യൽ ട്രെയിനുകളിലേക്കുള്ള മുൻകൂർ ടിക്കറ്റ് ബുക്കിങ് ഐ.ആർ.സി.ടി.സി. പ്ലാറ്റ്‌ഫോമിലൂടെയും റിസർവേഷൻ കൗണ്ടറുകളിലൂടെയും ലഭ്യമാകും.

Tags