ഓണസമ്മാനം ; ബംഗളൂരു-എറണാകുളം വന്ദേഭാരതിന് 8 കോച്ചുകൾ കൂടി അനുവദിച്ചു
Aug 15, 2026, 21:22 IST
തിരുവനന്തപുരം : ഓണക്കാലത്ത് നാട്ടിലേക്ക് മടങ്ങുന്ന മലയാളികൾക്ക് ആശ്വാസമായി വന്ദേഭാരത് ട്രെയിനിന് എട്ട് കോച്ചുകൾ കൂടി അനുവദിച്ചു. ബംഗളൂരു-എറണാകുളം സർവിസിനാണ് അധിക കോച്ച് അനുവദിച്ചത്.
തിങ്കളാഴ്ച മുതൽ 16 കോച്ചുകളുമായി ട്രെയിൻ സർവിസ് നടത്തും. കോച്ചുകളുടെ എണ്ണം വർധിച്ചതോടെ സീറ്റുകളുടെ എണ്ണം 530ൽ നിന്ന് 1128 ആയി ഉയരും.
നിലവിലുള്ള എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിൻ പിൻവലിച്ചു. മറ്റന്നാൾ രാവിലെ 5.50ന് സർവിസ് ആരംഭിക്കുന്ന വന്ദേഭാരത് 1.50ന് എറണാകുളത്ത് എത്തും. എറണാകുളത്ത് നിന്ന് ഉച്ചക്ക് 2.20ന് എടുക്കുന്ന ട്രെയിൻ രാത്രി 11 ബംഗളൂരുവിലുമെത്തും. കോച്ചുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു.
.jpg)

