ഓണാഘോഷം; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
ഇന്നുമുതല്‍ തിങ്കളാഴ്ച 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം. ഇന്നുമുതല്‍ ( തിങ്കളാഴ്ച) 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പ്രധാന റോഡുകളിലും ഇടറോഡുകളിലും അനധികൃത പാര്‍ക്കിങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ വാഹനം നിര്‍ത്തുന്നവര്‍ മടങ്ങിപ്പോകുന്ന സമയത്ത് ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു.
ഫുട്പാത്തില്‍ പാര്‍ക്കിങ് പാടില്ല. മന്‍മോഹന്‍ ബംഗ്ലാവ്, വെള്ളയമ്പലം, ആല്‍ത്തറ, പിഎച്ച്ക്യു, ആല്‍ത്തറ, മാനവീയം, കെല്‍ട്രോണ്‍, കനകക്കുന്ന്, മ്യൂസിയം, കോര്‍പറേഷന്‍, എആര്‍ക്യാംപ്, കോര്‍പറേഷന്‍ പരിസരം, കനകനഗര്‍, നന്തന്‍കോട്, ദേവസ്വം ബോര്‍ഡ്, ടിടിസി എന്നീ റോഡുകളുടെ ഇരുവശവും അടിയന്തിര റൂട്ടുകള്‍ ആയതിനാല്‍ ഇവിടങ്ങളില്‍ പാര്‍ക്കിങ് അനുവദിക്കില്ല.
റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നവര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കണമെന്നും പൊലീസ് വ്യക്തമാക്കി. നഗരത്തിനു പുറത്തു നിന്നെത്തുന്നവര്‍ വാഹനങ്ങള്‍ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ പാര്‍ക്ക് ചെയ്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു.
.jpg)

