ഓണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

google news
lottery

ഓണം ബമ്പര്‍ ഭാഗ്യവാനെ ഇന്നറിയാം. 25 കോടി ഒന്നാം സമ്മാനത്തുകയുള്ള ഓണം ബമ്പര്‍ നറുക്കെടുപ്പ് ഇന്നാണ്. ഈ വര്‍ഷം റെക്കോര്‍ഡ് ടിക്കറ്റ് വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. ഉച്ചക്ക് രണ്ട് മണിക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുക്കുക. നറുക്കെടുപ്പിന് തൊട്ട് മുമ്പ് വരെയും ബമ്പര്‍ ലോട്ടറി വാങ്ങാന്‍ അവസരമുണ്ട്.

25 കോടി നേടുന്ന ആ ഭാഗ്യവാന്‍ ആരായിരിക്കും? അത് അറിയാന്‍ ഇനി വെറും മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പ് മാത്രം. നറുക്കെടുപ്പ് സമയം വരെയും ഭാഗ്യ പരീക്ഷണത്തിനായി ലോട്ടറി വാങ്ങാം. ആവശ്യക്കാര്‍ വര്‍ദ്ധിച്ചതിനാല്‍ ഇന്ന് രാവിലെ 10 മണി വരെ ഏജന്റുമാര്‍ക്ക് ജില്ലാ ലോട്ടറി ഓഫിസില്‍ നിന്ന് ലോട്ടറി വാങ്ങാന്‍ അവസരമുണ്ട്.

ഓണം ബമ്പറിന്റെ ചരിത്രത്തിലെ സര്‍വ്വകാല റെക്കോര്‍ഡ് ആണ് ഇത്തവണ വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. ഇന്നലെ വരെ 74. 5 ലക്ഷം ടിക്കറ്റുകള്‍ ആണ് വിറ്റു പോയത്. 

Tags