ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം സന്നിധാനത്തുനിന്ന് മാറ്റി നിര്‍ത്തി ; പത്മകുമാറിന്റെ വെളിപ്പെടുത്തല്‍

padmakumar

മുന്‍ ദേവസ്വം ദേവസ്വം പ്രസിഡന്റിന്റെ തുറന്ന് പറച്ചിലുകള്‍ ആത്മകഥയില്‍ ഉണ്ടാകുമെന്നാണ് സൂചന.

 ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം സന്നിധാനത്തുനിന്ന് മാറ്റി നിര്‍ത്തിയെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ഇതിന് ചരട് വലിച്ചത് പാര്‍ട്ടിയിലും ഭരണ നേതൃത്വത്തിലും സ്വാധീനമുള്ള ഉന്നതനാണെന്നുമാണ് പത്മകുമാറിന്റെ വെളിപ്പെടുത്തല്‍. അടുത്ത സുഹൃത്തുക്കളോട് പത്മകുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മുന്‍ ദേവസ്വം ദേവസ്വം പ്രസിഡന്റിന്റെ തുറന്ന് പറച്ചിലുകള്‍ ആത്മകഥയില്‍ ഉണ്ടാകുമെന്നാണ് സൂചന. നാളെ നിര്‍ണായക ജില്ലാ കമ്മിറ്റി ചേരാനിരിക്കെയാണ് പത്മകുമാറിന്റെ വെളിപ്പെടുത്തല്‍. അതേസമയം, അച്ചടക്ക നടപടി ഒഴിവാക്കാനുള്ള തന്ത്രമാണ് ഇതെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം വാദിക്കുന്നത്.

യുവതികള്‍ സന്നിധാനത്ത് എത്തിയത് ടിവിയിലൂടെയാണ് അറിഞ്ഞത് എന്നാണ് എ പത്മകുമാര്‍ പറയുന്നത്. ആ ദിവസം ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് എത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവിടെ എത്തിയപ്പോള്‍ ഉന്നത വ്യക്തിയെ കാണാന്‍ അനുമതി നല്‍കിയില്ലെന്നുമാണ് എ പത്മകുമാറിന്റെ വെളിപ്പെടുത്തല്‍. യുവതിപ്രവേശന കാലത്തെ സംഭവങ്ങളും സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും പത്മകുമാറന്റെ ആത്മകഥയില്‍ ഉണ്ടാകും. ദേവസ്വം രേഖകളില്‍ ചെമ്പ് എന്ന് എഴുതിയത് മറ്റാരോ ആണെന്നാണ് പത്മകുമാറിന്റെ വാദം. തന്നെ ഒപ്പിടാന്‍ നിര്‍ബന്ധിച്ചെന്നും പത്മകുമാര്‍ സുഹൃത്തുക്കളോട് വെളിപ്പെടുത്തി.

Tags