ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഉച്ചയ്ക്ക് 12.30 യോടെ ആയിരിക്കും സത്യപ്രതിജ്ഞ
കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12.30 യോടെ ആയിരിക്കും സത്യപ്രതിജ്ഞ. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. കേരളത്തിന്റെ 29ാമത് ഗവര്‍ണര്‍ ആയാണ് ഓംപ്രകാശ് മാഥൂര്‍ ചുമതല ഏല്‍ക്കുന്നത്. സിക്കിം ഗവര്‍ണറായിരിക്കെയാണ് മാഥുര്‍ കേരള ഗവര്‍ണറായി നിയമിതനാകുന്നത്. സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ പങ്കെടുക്കും. ചടങ്ങുകള്‍ക്കു ശേഷം ലോക് ഭവനില്‍ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. രാജേന്ദ്ര ആര്‍ലേക്കറുടെ പിന്‍ഗാമിയായാണ് മാഥൂര്‍ എത്തുന്നത്.
ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കല്‍ കോമ്പൗണ്ട് പരിസരത്ത് വച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തില്‍ ഔദ്യോഗിക ബഹുമതികളോടെ ഓം പ്രകാശ് മാതുറിനെ സ്വീകരിച്ചു. ചടങ്ങില്‍ മറ്റ് മത്രിമാര്‍, ചീഫ് സെക്രട്ടറി, തിരുവനന്തപുരം മേയര്‍ വി വി രാജേഷ്, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
.jpg)


