ഓം പ്രകാശ് മാഥുർ കേരള ഗവർണറായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: കേരള ഗവർണറായി ഓം പ്രകാശ് മാഥുർ ഒക്റ്റോബർ 23-ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12-നും 12.30-നും ഇടയിൽ ലോക് ഭവൻ ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും.
സിക്കിം ഗവർണറായിരുന്ന ഓം പ്രകാശ് മാഥുർ, രാജസ്ഥാനിലെ പാലി ജില്ലയിലെ ബാലി താലൂക്കിലുള്ള ബേദൽ ഗ്രാമത്തിലാണ് ജനിച്ചത്. രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ആർഎസ്എസ് പ്രചാരകനായാണ് പൊതുജീവിതത്തിൽ പ്രവേശിച്ചത്. ബിജെപിയുടെ ഗുജറാത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലേക്കു സ്ഥലം മാറി പോകുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ പിൻഗാമിയായാണ് മാഥുർ കേരളത്തിന്‍റെ ഇരുപത്തിഒൻപതാമത് ഗവർണറാകുന്നത്.
.jpg)


