ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍
നിലവിൽ കേരള ഗവർണറായി ചുമതലയേറ്റ രാജേന്ദ്ര ആർലേകറിന് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല നൽകി.
ന്യുഡല്‍ഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ സിക്കിം ഗവർണറാണ് ഓം പ്രകാശ് മാഥൂർ. നിലവിൽ കേരള ഗവർണറായി ചുമതലയേറ്റ രാജേന്ദ്ര ആർലേകറിന് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല നൽകി.
ഓം പ്രകാശ് മാഥൂറിന് പകരം ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ചിട്ടുണ്ട്. ബ്രജ് മോഹൻ റാമിനെ ഒഡീഷ ഗവർണറായും ഡോ. സുധ യാദവിനെ കർണാടക ഗവർണറായും ഡോ. ധൽ സിങ് ബിസനെ ഉത്തരാഖണ്ഡ് ഗവർണറായും നിയമിച്ചു.
ബിജെപിയുടേയും ആർഎസ്എസ്സിൻ്റെയും മുതിർന്ന നേതാവാണ് ഓം പ്രകാശ് മാഥുര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാൾ കൂടിയാണ്. മോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഗുജറാത്തിൻ്റെ ചുമതലയുള്ള ബിജെപി നേതാവ് അയിരുന്നു ഓപി മാഥുർ. ഏറെക്കാലം ആർഎസ്എസ് പ്രചാരകനായിരുന്നു. അതിനുശേഷമാണ് ബിജെപിയിൽ എത്തിയത്.
2025 ജനുവരി രണ്ടിനാണ് രാജേന്ദ്ര അര്‍ലേക്കര്‍ കേരള ഗവര്‍ണറായി അധികാരമേറ്റത്. കേരള ഗവര്‍ണറായിരുന്ന ആരിഫ് ഖാനെ ബിഹാര്‍ ഗവര്‍ണറാക്കിയതോടെയാണ് ബിഹാര്‍ ഗവര്‍ണറായ അര്‍ലേക്കറെ കേരള ഗവര്‍ണറായി നിയമിച്ചത്. ഭാരതാംബ ചിത്രത്തെ ചൊല്ലിയും വന്ദേമാതരത്തെ ചൊല്ലി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പലപ്പോഴായി കൊമ്പുകോര്‍ത്തിരുന്നു.
.jpg)


