മാർത്താണ്ഡവർമ്മ പഴയ പാലം അറ്റകുറ്റപ്പണിക്കായി അടയ്ക്കുന്നു; ആലുവയിൽ ഗതാഗത നിയന്ത്രണം

Old Marthanda Varma bridge closed for maintenance; traffic restrictions in Aluva

കൊച്ചി: ആലുവ മാർത്താണ്ഡവർമ്മ പഴയ പാലത്തിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ ബുധനാഴ്ച മുതൽ നവംബർ 6 വരെ ആലുവയിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൊച്ചി വിമാനത്താവളത്തിലേക്ക് (CIAL) പോകുന്ന യാത്രക്കാർ സമയനഷ്ടം ഒഴിവാക്കാൻ നേരത്തെ യാത്ര തിരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി തൃശൂർ, കളമശ്ശേരി, വരാപ്പുഴ ഭാഗങ്ങളിൽ നിന്ന് വരുന്ന ഭാരവാഹനങ്ങൾ പറവൂർ-കൊടുങ്ങല്ലൂർ, കാലടി-പെരുമ്പാവൂർ റോഡുകളിലൂടെ തിരിച്ചുവിടും.

കളമശ്ശേരി, അങ്കമാലി ഭാഗങ്ങളിൽ നിന്ന് ആലുവയിലേക്ക് ഭാരവാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. വരാപ്പുഴ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ കടുങ്ങല്ലൂർ, യു.സി കോളേജ് വഴി തിരിഞ്ഞു പോകണം. അങ്കമാലി, പറവൂർ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ അടക്കമുള്ള വാഹനങ്ങൾ പറവൂർ കവലയിൽ നിന്ന് മണപ്പുറം ഭാഗത്തേക്ക് തിരിയാതെ ഹൈവേയിലൂടെ മാത്രം സഞ്ചരിക്കണം. അതേസമയം, മാർത്താണ്ഡവർമ്മ പുതിയ പാലത്തിലൂടെ ഇരുവശങ്ങളിലേക്കും ഒറ്റ വരിയായി (Single lane) ഗതാഗതം അനുവദിക്കും.

Tags