മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേ ? വിദേശയാത്ര വിവാദത്തിൽ മന്ത്രി ഒ.ജെ ജനീഷ്
Sep 21, 2026, 20:21 IST
വിദേശയാത്ര വിവാദത്തിൽ വിശദീകരണവുമായി മന്ത്രി ഒ.ജെ ജനീഷ്. സർക്കാർ ചെലവിൽ അല്ല തന്റെ യാത്ര, തന്റെ വയസ് 37 ആണ്, തന്ത വൈബ് പിടിക്കാൻ താൻ ഉദ്ദേശിക്കുന്നില്ല. മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേ എന്നും മന്ത്രി ചോദിച്ചു.
"മന്ത്രിമാർക്ക് ആർക്കും സ്വകാര്യ നിമിഷങ്ങൾ പാടില്ലേ? ഇത് ഏത് കാലമാണ്. തുടർച്ചയായ ജോലികൾക്കിടയിൽ ആരാണെങ്കിലും ചെറിയ ബ്രേക്ക് എടുക്കണം. എന്റെ വയസ് 37 ആണ്. തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല. ചെറിയ യാത്രയൊക്കെ നടത്തും. സർക്കാരി ബുദ്ധിമുട്ടിക്കാതെയും ചുമതലകളിൽ വീഴ്ച വരുത്താതെയും പൗരന്റെ നികുതിപ്പണം നഷ്ടപ്പെടാതെയും
ഇടയ്ക്കൊക്കെ യാത്ര പോയെന്നിരിക്കും' മന്ത്രി പറഞ്ഞു.
.jpg)

