എണ്ണക്കപ്പലിൽ നിന്ന്​ പൊള്ളലേറ്റ നാവികരെ കോസ്റ്റ്​ ഗാർഡ്​ രക്ഷപ്പെടുത്തി

google news
cost

കൊച്ചി : എണ്ണക്കപ്പലിൽ നിന്ന്​ പൊള്ളലേറ്റ നാവികരെ കോസ്റ്റ്​ ഗാർഡ്​ രക്ഷപ്പെടുത്തി. യു.എഇയിൽ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന എം.ടി സാന്റെ എന്ന എണ്ണക്കപ്പലിലെ നാവികരായ ആംബ്രോസ് ആന്റണി (48), പ്രദീപ് ജയ്‌സ്വാൾ (32) എന്നിവരെയാണ്​ ഗുരുതരമായി ​പൊള്ളലേറ്റതിനെ തുടർന്ന്​ കൊച്ചി തീരത്ത്​ വെച്ച്​ കോസ്റ്റ്​ ഗാർഡ്​ രക്ഷപ്പെടുത്തി ​ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

എൻജിൻ റൂമിൽ ജോലി ചെയ്യുന്നതിനിടെ ലൂബ്​ ഓയിൽ തെറിച്ചാണ്​ ഇരുവർക്കും​ പൊള്ളലേറ്റത്​. അപകടം ഉണ്ടായതിന്​ പിന്നാലെ മുംബൈയിലുള്ള മാരിടൈം റെസ്ക്യൂ കോർഡിനേഷൻ സെന്‍ററിലേക്ക്​ കപ്പലിൽ നിന്ന്​ മെസേജ്​ നൽകി.

ഇവിടെ നിന്ന്​​ കോസ്റ്റ്​ ഗാർഡ്​ സംഘത്തിന്​ സന്ദേശം നൽകുകയായിരുന്നു. തുടർന്ന്​ കോസ്റ്റ്​ഗാർഡിന്‍റെ റെസ്​ക്യൂ ആന്‍റ്​ മെഡിക്കൽ സംഘം കൊച്ചിതീരത്ത് കൂടെ സഞ്ചരിച്ചിരുന്ന കപ്പലിലെത്തി രണ്ട്​ പേർക്കും പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇരുവരെയും തീരത്തെത്തിച്ച് സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു.

Tags