റേഞ്ച് റോവറിൽ ഔദ്യോഗിക യാത്ര; മന്ത്രി കെ.എം. ഷാജിക്കെതിരെ സർക്കാരിലും മോട്ടോർ വാഹന കമ്മീഷണർക്കും പരാതി

shaji

കണ്ണൂര്‍ തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ കാറാണ് തിരിച്ചുനല്‍കിയത്.

 

കൊച്ചി: മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ കെ.എം. ഷാജി ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യ വ്യക്തിയുടെ പേരിലുള്ള റേഞ്ച് റോവർ വാഹനം ഉപയോഗിച്ചതിനെതിരെ സർക്കാരിലും മോട്ടോർ വാഹന കമ്മീഷണർക്കും പരാതി.

ഹൈക്കോടതി അഭിഭാഷകനായ അതുൽ ടോമാണ് പരാതി നൽകിയത്. സർക്കാർപദവി ദുരുപയോഗം ചെയ്യുകയും മോട്ടോർ വാഹന ചട്ടലംഘനം നടത്തിയെന്നുമാണ് പരാതിയിൽ ആരോപിച്ചിട്ടുള്ളത്. ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യവ്യക്തിയുടെ റേഞ്ച് റോവര്‍ ഉപയോഗിച്ചത് വിവാദമായതിന് പിന്നാലെ കാര്‍ മന്ത്രി തിരിച്ചേൽപ്പിച്ചിരുന്നു.

കണ്ണൂര്‍ തില്ലങ്കേരി സ്വദേശി യാക്കൂബിന്റെ കാറാണ് തിരിച്ചുനല്‍കിയത്. ആഡംബര കാറിലെ മന്ത്രിയുടെ സഞ്ചാരം വന്‍ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പൊതുഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് സ്ഥിരമായി അനുമതി നൽകിയിട്ടില്ല. കണ്ണൂരിൽ നിന്നും കുർഗിലേക്ക് ഒരു പ്രത്യേക യാത്രയ്ക്ക് വേണ്ടി മാത്രമാണ് താൽക്കാലിക അനുമതി ഉണ്ടായിരുന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു

Tags