സോയിൽ സർവേ ആന്റ് സോയിൽ കൺസർവേഷനിൽ ഓഫീസർ
സോയിൽ സർവേ ആന്റ് സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്‌മെന്റിൽ ജോലിയവസരം. സോയിൽ കൺസർവേഷൻ ഓഫീസർ തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 02 ഒഴിവുകളാണ് വന്നിട്ടുള്ളത്. കേരളത്തിൽ സ്ഥിര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കുള്ള അവസരമാണ് വന്നിട്ടുള്ളത്. താൽപര്യമുള്ളവർ കേരള പി.എസ്.സി വെബ്‌സൈറ്റ് മുഖേന അപേക്ഷ നൽകണം.
tRootC1469263">
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 55,200 രൂപമുതൽ 1,15,300 രൂപവരെ പ്രതിമാസം ശമ്പളം ലഭിക്കും.
പ്രായപരിധി
20നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02/01/1989-നും 01-01-2005 നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗം, മറ്റ് പിന്നാക്ക വിഭാഗം എന്നിവർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും.
യോഗ്യത
ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നുളള അഗ്രികൾച്ചറിലുള്ള ബിരുദം.
പ്രൊബേഷൻ
നിയമിതനാകുന്ന ഓരോ ഉദ്യോഗാർത്ഥിയും ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായി മൂന്ന് വർഷത്തിനുള്ളിൽ രണ്ടു വർഷം പ്രൊബേഷനിലായിരിക്കും.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
.jpg)


