വ്യോമസേനയിൽ ഓഫിസറാകാം; 340 ഒഴിവുകൾ

Tejas Mark-1A fighter jets to be delivered to Indian Air Force soon
Tejas Mark-1A fighter jets to be delivered to Indian Air Force soon

വ്യോമസേനയിൽ ഫ്ലൈയിങ് ബ്രാഞ്ചിലും ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിലും ഓഫിസറാകാം. എൻ.സി.സി സ്പെഷൽ എൻട്രിയിലൂടെയും അവസരമുണ്ട്. ആകെ 340 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. അവിവാഹിതരായിരിക്കണം. 2026 ജനുവരി 31ന് ദേശീയതലത്തിൽ നടത്തുന്ന എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിലൂടെയാണ് (അഫ്കാറ്റ്-0/2026) തെരഞ്ഞെടുപ്പ്.

tRootC1469263">

പരീക്ഷാഘടനയും സിലബസും ഉൾപ്പെടെ സമഗ്ര വിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം https://afcat.edcil.co.in ൽ ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 2027 ജനുവരിയിൽ തുടങ്ങുന്ന കോഴ്സിലാണ് പരിശീലനം. സെലക്ഷൻ ടെസ്റ്റിന് കേരളത്തിൽ എറണാകുളം, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം നഗരങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ടാവും. ഓരോ ബ്രാഞ്ചിലും ലഭ്യമായ ഒഴിവുകൾ ചുവടെ.

അഫ്കാറ്റ് എൻട്രി വഴി: ഫ്ലൈയിങ് ബ്രാഞ്ചിൽ പുരുഷന്മാർക്ക് 34, വനിതകൾക്ക് 4 (ഷോർട്ട് സർവിസ് കമീഷൻ-എസ്.എസ്.സി); ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ)-എയ്റോ നോട്ടിക്കൽ എൻജിനീയർ (എ.ഇ) ഇലക്ട്രോണിക്സ്-പുരുഷന്മാർ 3, വനിതകൾ 3, എ.ഇ (മെക്കാനിക്കൽ)-പുരുഷന്മാർ 9, വനിതകൾ 3, (പെർമനന്റ് കമീഷൻ-പി.സി), എ.ഇ (ഇലക്ട്രോണിക്സ്) പുരുഷന്മാർ 100, വനിതകൾ 23, എ.ഇ (മെക്കാനിക്കൽ) പുരുഷന്മാർ 38, വനിതകൾ 9, (എസ്.എസ്.സി); ഗ്രൗണ്ട് ഡ്യൂട്ടി (നോൺ ടെക്നിക്കൽ)-വെപ്പൺ സിസ്റ്റംസ് ബ്രാഞ്ച്-പുരുഷന്മാർ 21, വനിതകൾ 5, അഡ്മിനിസ്ട്രേഷൻ-പുരുഷന്മാർ 48, വനിതകൾ 12, ലോജിസ്റ്റിക്സ്-പുരുഷന്മാർ 9, വനിതകൾ 2, അക്കൗണ്ട്സ്-പുരുഷന്മാർ 8, വനിതകൾ 2, എജുക്കേഷൻ-പുരുഷന്മാർ 2, വനിതകൾ 2, മെറ്റിയോറോളജി-പുരുഷന്മാർ 1, വനിതകൾ 2 (എസ്.എസ്.സി)

എൻ.സി.സി സ്പെഷൽ എൻട്രി: ഫ്ലൈയിങ് -സി.ഡി.എസ്.ഇ ഒഴിവുകളുടെ 10 ശതമാനം പെർമനന്റ് കമീഷൻ വഴിയും അഫ്കാറ്റ് ഒഴിവുകളുടെ 10 ശതമാനം ഷോർട്ട് സർവിസ് കമീഷൻ വഴിയും നികത്തും. ഫ്ലൈയിങ് ബ്രാഞ്ചിൽ എസ്.എസ്.സി ഓഫിസർമാരുടെ സേവന കാലാവധി 14 വർഷവും ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ) എസ്.എസ്.സി ഓഫിസർമാരുടെ കാലാവധി 10 വർഷവും (നാലു വർഷം കൂടി നീട്ടിയേക്കാം) ആയിരിക്കും.

എസ്.എസ്.സി ഓഫിസർമാർക്ക് പെൻഷന് അർഹതയുണ്ടാവില്ല. എന്നാൽ, ഒഴിവുകളുടെ ലഭ്യതയും ആവശ്യകതയും പരിഗണിച്ച് പെർമനന്റ് കമീഷൻ അനുവദിച്ചുകിട്ടാനുള്ള സാധ്യതയുണ്ട്.

യോഗ്യത: ഫ്ലൈയിങ്ബ്രാഞ്ചിലേക്ക് പ്ലസ് ടു മാത്തമാറ്റിക്സിനും ഫിസിക്സിനും 50 ശതമാനം മാർക്ക് നേടി വിജയിച്ചതിനു ശേഷം ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ ബി.ഇ/ ബി.ടെക്/ തത്തുല്യ യോഗ്യത 60 ശതമാനം മാർക്കിൽ കുറയാതെ നേടിയിരിക്കണം. പ്രായപരിധി 20-24.

ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ ബ്രാഞ്ചിലേക്ക് എ.ഇ (ഇലക്ട്രോണിക്സിന്) പ്ലസ് ടു തലത്തിൽ ഫിസിക്സിനും മാത്തമാറ്റിക്സിനും 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ച് എം.എസ് സി (ഇലക്ട്രോണിക്സ്) 60ശതമാനം മാർക്കോടെ പാസാകണം. (ബി.എസ് സി)തലത്തിൽ ഫിസിക്സിന് 60 ശതമാനം മാർക്കുണ്ടാകണം. അല്ലെങ്കിൽ നിർദിഷ്ട വിഷയങ്ങളൽ ഫസ്റ്റ് ക്ലാസ് ബി.ഇ/ ബി.ടെക് / എം.ഇ/ എം.ടെക് / തത്തുല്യ യോഗ്യത നേടിയിരിക്കണം. പ്രായപരിധി 20-26 വയസ്സ്

എ.ഇ (മെക്കാനിക്കൽ)ക്ക് -പ്ലസ്ടുവിന് ഫിസിക്സിനും മാത്തമാറ്റിക്സിനും 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ച് കഴിഞ്ഞ് നിർദിഷ്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബി.ഇ/ ബി.ടെക്/ പി.ജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ഗ്രൗണ്ട് ഡ്യൂട്ടി നോൺ ‘ടെക്നിക്കൽ -വേഷൻ സിസ്റ്റംസ് ബ്രാഞ്ചിലേക്ക് പ്ലസ് ടു പരീക്ഷയിൽ മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങൾക്ക് 50 ശതമാനം മാർക്കോടെ വിജയിച്ച് ഏതെങ്കിലും ബിരുദം / ബി.ഇ/ ബി.ടെക് ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം. പ്രായപരിധി 20-26.

അഡ്മിനിസ്ട്രേഷൻ ആൻഡ് ലോജിസ്റ്റിക്സ് -ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദം. അക്കൗണ്ട്സ് ബ്രാഞ്ച് -ഫസ്റ്റ് ക്ലാസ് ബി.കോം / ബി.ബി.എ (ഫിനാൻസ്)/ ബി.എം.എസ് / ബി.ബി.എസ് (ഫിനാൻസ്) /സി.എ/സി.എം.എ/സി.എസ്/സി.എഫ്.എ

വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങളും തെരഞ്ഞെടുപ്പ് രീതിയും ശമ്പളവുമെല്ലാം വിജ്ഞാപനത്തിലുണ്ട്. അപേക്ഷ / പരീക്ഷ ഫീസ് 550 രൂപ +ജി.എസ്.ടി (എൻ.സി.സി സ്പെഷൽ എൻട്രിക്ക് ഫീസില്ല). ഓൺലൈനിൽ ഡിസംബർ 14വരെ അപേക്ഷിക്കാവുന്നതാണ്

Tags