ആഘോഷമല്ല, അർപ്പണം; ശബരിമല സന്നിധിയിൽപിറന്നാൾ ആഘോഷിച്ച് മേൽശാന്തി പ്രസാദ് നമ്പൂതിരി
പത്തനംതിട്ട : ശബരിമല സന്നിധിയിൽ പിറന്നാൾ ആഘോഷിക്കുക എന്ന അപൂർവ സന്തോഷത്തിലാണ് മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി. 1979ൽ ജനിച്ച അദ്ദേഹത്തിന്റെ ഈ വർഷത്തെ ജന്മദിനം, ആഘോഷത്തിന്റെ പകിട്ടിലല്ല, ഭക്തിയുടെയും ചുമതലകളുടെയും ഇടയിലാണ് കടന്നുപോയത്. ഇന്നലെ ആയിരുന്നു മേൽശാന്തിയുടെ പിറന്നാൾ.
tRootC1469263">
പിറന്നാൾ ദിനമാണെങ്കിലും മേൽശാന്തിയുടെ ദിനചര്യയിൽ മാറ്റമൊന്നുമുണ്ടായില്ല. പുലർച്ചെ 2.30ന് ഉറക്കമുണർന്ന് പതിവുപോലെ ചുമതലകൾ ഏറ്റെടുത്തു. പരികർമ്മി മധുവാണ് ആദ്യമായി പിറന്നാൾ ആശംസ നേർന്നത്. തുടർന്ന് പരികർമ്മികൾ മേൽശാന്തിയോടൊപ്പം നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും ഗ്രൂപ്പുകളിലും പങ്കുവച്ചു. പുലർച്ചെ മൂന്നു മണിക്ക് തിരുനട തുറന്നു. കീഴ്‌ശാന്തി കെ. ഹരീഷ് പോറ്റി പൊന്നാട അണിയിച്ച് ആശംസ അറിയിച്ചു. ദേവസ്വം ജീവനക്കാരും ആശംസകളുമായി എത്തി.

പുലർച്ചെ മുതൽ രാത്രി പതിനൊന്ന് വരെ വിശ്രമമില്ലാതെ ചുമതലകൾ നിർവ്വഹിക്കുന്ന മേൽശാന്തിക്ക്, ഉച്ചയ്ക്ക് നടയടയ്ക്കുന്ന സമയത്തെ ചെറിയ ഇടവേള മാത്രമാണ് വിശ്രമം. സുരക്ഷാ ഉദ്യോഗസ്ഥനും സഹപാഠിയുമായ ഷോജുവും പിറന്നാൾ ദിനത്തിൽ ഒപ്പമുണ്ടായിരുന്നു. ഭഗവാന്റെ സന്നിധിയിൽ ചുമതലകൾ നിർവ്വഹിക്കുന്നതിലായിരുന്നു പിറന്നാൾ ആഘോഷം. വലിയ ചടങ്ങുകളോ ആഘോഷങ്ങളോ ഉണ്ടായിരുന്നില്ല.
.jpg)


