ഒഡിഷ സ്വദേശിനി ട്രെയിനില്‍ പ്രസവിച്ചു; ആലുവ എത്തിയതോടെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി
Jun 2, 2025, 09:35 IST
കൊച്ചി: ഒഡിഷ സ്വദേശിനി ട്രെയിനില്‍ പ്രസവിച്ചു. ഒഡിഷയില്‍ നിന്നുള്ള ടാറ്റാനഗര്‍ ട്രെയിനിലാണ് സംഭവം. ഭര്‍ത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന രചനാ റാണയാണ് പ്രസവിച്ചത്. ട്രെയിന്‍ തൃശൂര്‍ നെല്ലാട് എത്തിയപ്പോഴാണ് യുവതി പ്രസവിച്ചത്. ആലുവയില്‍ ട്രെയിന്‍ എത്തിയപ്പോള്‍ അധികൃതരെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയിലേക്കാണ് ഇരുവരെയും മാറ്റിയത്. അമ്മയുടെയും കുഞ്ഞിൻ്റെയും ആരോഗ്യനില തൃപ്തികരമാണ്.
.jpg)


