കണ്ണൂരില്‍ ട്രെയിനിന് നേരെ കല്ലേറ്, ഒഡീഷ സ്വദേശി അറസ്റ്റില്‍, കല്ലെറിഞ്ഞത് മദ്യലഹരിയിലെന്ന് പൊലിസ്

Odisha native arrested for stone pelting train in Kannur
Odisha native arrested for stone pelting train in Kannur

കണ്ണുര്‍ :കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനു സമീപം പാറക്കണ്ടിയില്‍ കഴിഞ്ഞ ഓഗസ്റ്റ് 16ന്  ഞായറാഴ്ച്ച വൈകുന്നേരം  ട്രെയിനിന് കല്ലെറിഞ്ഞ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഒഡീഷ സ്വദേശി സര്‍വേശാണ് പിടിയിലായത്. നേത്രാവതി, ചെന്നൈ എക്‌സ്പ്രസ് ട്രെയിനുകള്‍ക്കുനേരെയായിരുന്നു ആക്രമണം. 

tRootC1469263">

പ്രതി കുറ്റം സമ്മതിച്ചെന്ന് കണ്ണൂര്‍ പൊലീസ് കമ്മിഷണര്‍ അജിത് കുമാ കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണറുടെ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റെയില്‍വെ സ്‌റ്റേഷനു സമീപമുളള പാറക്കണ്ടിയില്‍ . ബിയര്‍ കുടിച്ചശേഷമുളള മദ്യലഹരിയിലാണ് സര്‍വേശ് രണ്ട് ട്രെയിനുകള്‍ക്കും കല്ലെറിഞ്ഞത്. 

സംഭവത്തിനു ശേഷം ഇതരസംസ്ഥാനക്കാരായ ചിലരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നു. ഇതിനു ശേഷവും കല്ലേറ് തുടര്‍ന്നതോടെയാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി ഇരുന്നൂറ് സി.സി.ടി.വികള്‍ പരിശോധിച്ചു. സംഭവത്തിന് പിന്നില്‍ അട്ടിമറിയില്ലെന്ന്  നേരത്തെ വ്യക്തമായിരുന്നതായും കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു.

Tags