'അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചു' ; എസ് എഫ് ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നൽകി ഏരിയാ കമ്മിറ്റി അംഗമായ പെൺകുട്ടി
കാസർകോട് : എസ്എഫ്‌ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ അപമര്യാദയായി പെരുമാറിയെന്ന് പരാതി. എസ്എഫ്‌ഐ ഏരിയാ കമ്മിറ്റി അംഗമായ പെൺകുട്ടിയാണ് സിപിഎം ജില്ലാ സെക്രട്ടറി എം. രാജഗോപാലിന് പരാതി നൽകിയത്. എസ് എഫ് ഐ ജില്ലാ സെക്രട്ടറി കെ അനുരാഗ് ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചെന്നാണ് പരാതി.
നടപടി സ്വീകരിച്ചില്ലെങ്കിൽ പൊലീസിന് പരാതി നൽകുമെന്ന് പെൺകുട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അനുരാഗിനെതിരെ സംഘടനാ നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന. രണ്ട് മാസം മുൻപാണ് ഏരിയാ കമ്മിറ്റി അംഗം പരാതി നൽകിയത്.ആദ്യം പാർട്ടി ഏരിയാ കമ്മിറ്റിക്കാണ് പരാതി നൽകിയത്. എന്നാൽ ഒത്തുതീർപ്പാക്കാനായിരുന്നു ഏറായാ കമ്മിറ്റി ശ്രമിച്ചത്. പക്ഷേ നടപടി ഇല്ലാത്തതിനെ തുടർന്ന് പെൺകുട്ടി ജില്ലാ സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകുകയായിരുന്നു. പല തവണ ഇയാൾ അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതിയിൽ പറയുന്നത്.
.jpg)

