ജർമ്മനിയിലെ നഴ്സിംങ് ഒഴിവുകൾ ; നോർക്ക ട്രിപ്പിൾ വിൻ അപേക്ഷകർക്കായുളള ഇൻഫോ സെഷൻ ഏപ്രിൽ 28 ന് ഓൺലൈനായി

Nursing vacancies in Germany; Info session for NORKA Triple Win applicants online on April 28
Nursing vacancies in Germany; Info session for NORKA Triple Win applicants online on April 28

കെച്ചി : കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയുടെ എഴാം  ഘട്ടത്തിലേയ്ക്ക് ഇതിനോടകം അപേക്ഷ നൽകിയവർക്കായുളള ഓൺലൈൻ ഇൻഫോ സെഷൻ ഏപ്രിൽ 28 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ നടക്കും. ഇൻഫോ സെഷനിൽ പങ്കെടുക്കുന്നതിന്നതിനുളള ലിങ്ക് ഉൾപ്പെടുന്ന ഇ-മെയിൽ അപേക്ഷ നൽകിയ ഉദ്യോഗാർത്ഥികൾക്ക് അയച്ചിട്ടുണ്ട്.

tRootC1469263">

ജർമ്മൻ ഭാഷയിൽ ബി 1 അല്ലെങ്കിൽ ബി 2 ഭാഷാ യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്കായി പ്രത്യേകം ഇൻഫോ സെഷൻ 2025 മെയ് ആദ്യവാരം നടത്തുന്നതാണ്. ഇതിനായുളള ഇ-മെയിൽ അറിയിപ്പ് ഫാസ്റ്റ് ട്രാക്ക് മുഖേന അപേക്ഷ നൽകേണ്ട അവസാന തീയതിയായ മെയ് രണ്ടിനു ശേഷം അയയ്ക്കുന്നതാണ്. അപേക്ഷ നൽകിയ എല്ലാ ഉദ്യോഗാർത്ഥികളും നിർബന്ധമായും ഇൻഫോ സെഷനുകളിൽ പങ്കെടുക്കേണ്ടതും തുടർനടപടികൾക്കായുളള കൺഫർമേഷൻ ഇ-മെയിലിൽ നൽകിയിട്ടുളള ലിങ്ക് വഴി നൽകേണ്ടതുമാണ്. ഇൻഫോ സെഷനിൽ പങ്കെടുത്ത് കൺഫർമേഷൻ നൽകുന്ന ഉദ്യോഗാർത്ഥികളെ മാത്രമേ അഭിമുഖങ്ങൾക്കും തുടർനടപടികൾക്കായി പരിഗണിക്കുകയുളളൂ.

നോർക്ക ട്രിപ്പിൾ വിൻ ഏഴാംഘട്ടത്തിൽ ജർമ്മനിയിലെ ഹോസ്പ്പിറ്റലുകളിലെ 250 നഴ്സിംങ് ഒഴിവുകളിലേയ്ക്കായിരുന്നു അപേക്ഷ ക്ഷണിച്ചത്. ഇതിനായി അപേക്ഷ നൽകേണ്ട അവസാന തീയതി ഏപ്രിൽ 14 വരെയായിരുന്നു. ഫാസ്റ്റ് ട്രാക്ക് മുഖേന മെയ് രണ്ട് വരെ അപേക്ഷ നൽകാൻ അവസരമുണ്ട്. ഷോർട്ട്ലിസ്റ്റു ചെയ്യപ്പെടുന്നവർക്കായുളള അഭിമുഖം 2025 മെയ് 20 മുതൽ 29 വരെ എറണാകുളത്തും തിരുവനന്തപുരത്തുമായി നടക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യമാണ്.

നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെൻറ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന  നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിൾ വിൻ കേരള. കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org, www.nifl.norkaroots.org  എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുകയോ 0471 2770577, 536,540, 544 (പ്രവൃത്തി ദിവസങ്ങളിൽ, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്)  ബന്ധപ്പെടാവുന്നതാണ്.

Tags