പാലക്കാട് സ്വദേശിയായ നഴ്സിങ് വിദ്യാര്‍ഥിയെ ജൂണ്‍ ഒന്നു മുതല്‍ കാണാനില്ലെന്ന് പരാതി
Updated: Jun 3, 2026, 10:03 IST
സുഹൃത്തില്‍ നിന്നും മുപ്പതിനായിരം രൂപ കടം വാങ്ങിയിരുന്നുവെന്നും, ഇത് കൃത്യസമയത്ത് തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനെത്തുടർന്ന് അലൻ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും കുടുംബം വ്യക്തമാക്കുന്നു.
പാലക്കാട്: പാലക്കാട് സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ ജൂണ്‍ ഒന്ന് മുതല്‍ കാണാതായതായി പരാതി.കല്ലടിക്കോട് പറക്കലടി വട്ടച്ചാല്‍ വീട്ടില്‍ പുന്നൂസ് മാത്യുവിന്റെയും ബീന പുന്നൂസിന്റെയും മകനായ അലൻ പുന്നൂസിനെയാണ് (20) ഒടുവില്‍ വിവരമൊന്നുമില്ലാതെ കാണാതായത്.
കോയമ്പത്തൂർ എ.ജെ.കെ കോളേജിലെ ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥിയാണ് അലൻ. സുഹൃത്തില്‍ നിന്നും മുപ്പതിനായിരം രൂപ കടം വാങ്ങിയിരുന്നുവെന്നും, ഇത് കൃത്യസമയത്ത് തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനെത്തുടർന്ന് അലൻ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും കുടുംബം വ്യക്തമാക്കുന്നു.
തിങ്കളാഴ്ച വൈകീട്ട് മുതലാണ് വിദ്യാർത്ഥിയെക്കുറിച്ച് യാതൊരു വിവരവുമില്ലാതാകുന്നത്. സംഭവത്തില്‍ കുടുംബത്തിന്റെ പരാതിയെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.jpg)

