സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ സമരത്തിലേക്ക്
Updated: Mar 3, 2026, 10:29 IST
ചെറുകിട ക്ലിനിക്കുകള്‍ മുതല്‍ വൻകിട മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍ വരെയുള്ള 490 ഓളം സ്ഥാപനങ്ങളിലെ നഴ്സുമാർ ഡ്യൂട്ടി ബഹിഷ്കരിക്കും.
തിരുവനന്തപുരം: നഴ്സുമാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യത്തില്‍ സർക്കാർ കൃത്യമായ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.
നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ് പ്രധാന ആവശ്യം.
tRootC1469263">ചെറുകിട ക്ലിനിക്കുകള്‍ മുതല്‍ വൻകിട മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍ വരെയുള്ള 490 ഓളം സ്ഥാപനങ്ങളിലെ നഴ്സുമാർ ഡ്യൂട്ടി ബഹിഷ്കരിക്കും. ഇതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെട്ടേക്കാം.
.jpg)


